Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug-free Campus

Kannur

നി​ർ​മ​ല​ഗി​രി കോ​ള​ജി​നെ ല​ഹ​രി​മു​ക്ത കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ച്ചു

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​നെ 'ല​ഹ​രി​മു​ക്ത കാ​മ്പ​സ്' ആ​യി പ്ര​ഖ്യാ​പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ മാ​ർ വ​ള്ളോ​പ്പി​ള്ളി ഹാ​ളി​ൽ കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ റി​ട്ട. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഉ​ദ്ഘാ​ട​ന​വും പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ല​ഹ​രി​മു​ക്ത മി​ഷ​ൻ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ ര​ഞ്ജ​ൻ ഏ​ബ്ര​ഹാം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ ല​ക്ഷ്മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ടി.​എം. ശ്രീ​നി​വാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫാ. ​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, സ​മി​ത്, സ​ജി​ത് കു​മാ​ർ, അ​രു​ൺ ദാ​മോ​ദ​ർ, ഡോ. ​എം.​കെ. തോ​മ​സ്, കെ.​സി. സ​ണ്ണി, മ​നോ​ജ് കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ബി ജേ​ക്ക​ബ്, ഡോ. ​ദീ​പു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up